
Photo | Mediaone
തൃശൂർ ചൊവ്വന്നൂരിൽ യുവാവിനെ കൊലപ്പെടുത്തിയത് സ്വവർഗരതിക്കിടെയെന്ന് പൊലീസ്
|പ്രതി സണ്ണി സ്വവർഗാനുരാഗിയാണെന്നും ഇയാൾ സ്ഥിരമായി സ്വവർഗരതിക്കായി പലരെയും വീട്ടിൽ കൊണ്ടുവരാറുണ്ടെന്നും പൊലീസ് പറഞ്ഞു
തൃശൂർ: തൃശൂർ ചൊവ്വന്നൂരിൽ യുവാവിനെ കൊലപ്പെടുത്തിയത് സ്വവർഗരതിക്കിടെയെന്ന് പൊലീസ്. പ്രതി സണ്ണി സ്വവർഗാനുരാഗിയാണെന്നും ഇയാൾ സ്ഥിരമായി സ്വവർഗരതിക്കായി പലരെയും വീട്ടിൽ കൊണ്ടുവരാറുണ്ടെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്ന് സംശയം.
ചൊവ്വന്നൂർ സ്വദേശി സണ്ണിയെ തൃശൂർ നഗരത്തിൽ നിന്ന് ഇന്നലെയാണ് പിടികൂടിയത്. മരിച്ച വ്യക്തിയുമായി ഇയാൾ നേരത്തെയും വീട്ടിൽ വന്നിട്ടുണ്ട്. ഫ്രെയിങ് പാൻ കൊണ്ട് തലക്കും മുഖത്തും മരിച്ചയാൾക്ക് ശക്തമായ അടി ഏറ്റിട്ടുണ്ട്. കൊല നടത്തിയത് അതിക്രൂരമായി ദേഹത്ത് കുത്തി പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തത്. മരിച്ച ശേഷമാണ് മൃതദേഹം കത്തിച്ചതെന്ന് നിഗമനം. മുമ്പ് നടത്തിയ കൊലപാതകവും സ്വവർഗരതി വിസമ്മതിച്ചതിന്റെ പേരിൽ.
ചൊവ്വനൂർ റേഷൻ കടയ്ക്ക് സമീപത്തെ വാടക ക്വാട്ടേഴ്‌സിൽ ഇന്നലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ട് കൊലക്കേസുകളിലെ പ്രതിയാണ് ചൊവ്വന്നൂർ സ്വദേശിയായ സണ്ണി. ഒരു കൊലക്കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയെയും, ബന്ധുവിനെയും ആണ് നേരത്തെ കൊലപ്പെടുത്തിയിട്ടുള്ളത്.