< Back
Kerala
Shine Tom Chacko
Kerala

ലഹരി വിമുക്തി നേടിയാൽ ഷൈൻ ടോം ചാക്കോക്ക് ഇളവ് നൽകുമെന്ന് പൊലീസ്

Web Desk
|
1 May 2025 8:27 AM IST

എൻഡിപിഎസ് ആക്ട് 64 A പ്രകാരമാണ് ഇളവ് നൽകുക

കൊച്ചി: ലഹരി വിമുക്തി നേടിയാൽ ഷൈൻ ടോം ചാക്കോക്ക് കൊച്ചി സിറ്റി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് ഇളവ് നൽകും.എൻഡിപിഎസ് ആക്ട് 64 A പ്രകാരമാണ് ഇളവ് നൽകുക. ലഹരി വിമോചന കേന്ദ്രത്തിൽ നിന്നുള്ള വിടുതൽ സർട്ടിഫിക്കറ്റ് ഷൈൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കണമെന്ന് നാർക്കോട്ടിക് എസിപി കെ.എ അബ്ദുസലാം മീഡിയവണിനോട് പറഞ്ഞു.

നിലവിൽ തൊടുപുഴയിലെ ഡീ അഡിക്ഷൻ സെന്‍ററിൽ ചികിത്സയിലാണ് ഷൈൻ. ഷൈൻ ലഹരിക്ക് അടിമയാണെന്ന് എക്സൈസ് പറഞ്ഞിരുന്നു. എക്സൈസിന്‍റെ വിമുക്തി പദ്ധതിയുടെ ഭാഗമായി ഡീ അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റിയത്. ഷൈൻ ആവശ്യപ്പെട്ടിട്ടാണ് ഡീ അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റുന്നത്. തൊടുപുഴ പൈങ്കുളത്തുള്ള സേക്രഡ് ഹാർട്ട് സെന്‍ററിലേക്കാണ് മാറ്റിയത്. ബന്ധുക്കളോട് കൂടിയാലോചിച്ചു. എക്സൈസിന്‍റെ നിരീക്ഷണം ഉണ്ടാകും . സ്വയം സന്നദ്ധനായി ചികിത്സ പൂർത്തിയാക്കിയാൽ എൻഡിപിഎസ് കേസിൽ ഇളവ് ലഭിക്കുമെന്നും എക്സൈസ് വ്യക്തമാക്കിയിരുന്നു.

Similar Posts