< Back
Kerala

Representative image
Kerala
കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി
|4 Nov 2024 9:22 PM IST
ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 433 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 433 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്.
സ്വർണവുമായി എത്തിയ താനാളൂർ സ്വദേശി മുഹമ്മദലി (36), സ്വർണം സ്വീകരിക്കാൻ എത്തിയ ഓമശ്ശേരി സ്വദേശി സിറാജുദ്ദീൻ(42), സലാം(35) എന്നിവരാണ് പിടിയിലായത്. വിമാനത്താവളത്തിന് പുറത്തുവെച്ചാണ് ഇവരെ പിടികൂടിയത്.