< Back
Kerala
കൊല്ലം സിറ്റി പോലീസിന്റെ ലഹരി വേട്ട; 12 ഗ്രാം എംഡിഎംഎ യുമായി യുവാക്കൾ പോലീസ് പിടിയിൽ

പിടിയിലായ ഡിപിൻ, സജീവ്

Kerala

കൊല്ലം സിറ്റി പോലീസിന്റെ ലഹരി വേട്ട; 12 ഗ്രാം എംഡിഎംഎ യുമായി യുവാക്കൾ പോലീസ് പിടിയിൽ

Web Desk
|
14 March 2025 12:13 PM IST

കൊല്ലം ചവറയിൽ 17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് താരം പിടിയിൽ

കൊല്ലം: കൊല്ലം നഗര പരിധിയിൽ പോലീസ് നടത്തിയ ലഹരി മരുന്ന് വേട്ടയിൽ 12 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം ഇടവ ബിജു ഭവനിൽ രാജൻ മകൻ സജീവ്(28), തിരുവനന്തപുരം ഇടവ കമലാലയം വീട്ടിൽ ദിനേശൻ മകൻ ഡിപിൻ(29) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ കൊണ്ടയത്ത് ക്ഷേത്രത്തിന് സമീപത്ത് നിന്നും പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി സൂക്ഷിച്ചിരുന്ന 12 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് സംഘത്തോടൊപ്പം കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സുമേഷ്, മനോജ്, സിപിഒ മാരായ രാജേഷ്, വിനോദ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കൊല്ലം ചവറയിൽ നിന്ന് 17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് താരം പിടിയിലായി. പൻമന വടുതല സ്വദേശി ഗോകുലാണ് (28) പിടിയിലായത്. പുലർച്ചെ 3 മണിയോടെയാണ് എക്സൈസ് എൻഫോസ്‌മെന്റ് സംഘം പ്രതിയെ പിടികൂടിയത്. ഗ്രാമമേഖലയിൽ വിൽപന നടത്തുന്നതിന് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചത്. തിരുവനന്തപുരതത്തെ വിതരണക്കാരനിൽ നിന്നാണ് പ്രതി എംഡിഎംഎ വാങ്ങിയത്.

അതേസമയം, ഇടുക്കി അടിമാലിയിൽ രണ്ട് കിലോ കഞ്ചാവുമായി 19കാരൻ പിടിയിലായി. രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് എക്സൈസിൻറെ പിടിയിലായത്. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻറ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഇരുമ്പ് പാലത്ത് നിന്നാണ് പ്രതി പിടിയിലായത്.



Similar Posts