< Back
Kerala
പൊലീസുകാരെ മത ചടങ്ങുകളിൽ നിയോഗിക്കരുത്; ആവശ്യവുമായി പൊലീസ് അസോസിയേഷൻ
Kerala

'പൊലീസുകാരെ മത ചടങ്ങുകളിൽ നിയോഗിക്കരുത്'; ആവശ്യവുമായി പൊലീസ് അസോസിയേഷൻ

Web Desk
|
23 July 2022 3:31 PM IST

'ആരാധനാലയങ്ങൾ പൊലീസ് ക്യാമ്പുകളുടെയും സ്റ്റേഷനുകളുടെയും ഭാഗമാകുന്നത് ശരിയല്ല'

തിരുവനന്തപുരം: പൊലീസുകാരെ മത ചടങ്ങുകളിൽ നിയോഗിക്കുന്നതിനെതിരെ പൊലീസ് അസോസിയേഷൻ പ്രമേയം. ആരാധനാലയങ്ങൾ പൊലീസ് ക്യാമ്പുകളുടെയും സ്റ്റേഷനുകളുടെയും ഭാഗമാകുന്നത് ശരിയല്ല. ആരാധനാലയങ്ങൾക്ക് വേണ്ടി പൊലീസിൽ പണപ്പിരിവു നടത്തുന്നതും ശരിയല്ല. മതപരമായ അടയാളങ്ങളിൽ നിന്ന് പൊലീസ് സംവിധാനത്തെ ഒഴിവാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

കേരളാ പൊലീസ് അസോസിയേഷന്റെ 36ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പൊതു പ്രമേയത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രമേയത്തിൽ പൊലീസിനെതിരായ അതിക്രമങ്ങളെ കുറിച്ചും പരാമർശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സമരങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികളും സംഘടനകളും പിൻമാറണമെന്നും പ്രമേയത്തിൽ പറയുന്നു.

Similar Posts