< Back
Kerala
ന്യൂ ഇയർ ആഘോഷത്തിനിടെ ഡിജെ കലാകാരന്റെ ലാപ്ടോപ്പ് തകര്‍ത്ത് പൊലീസ്; ദൃശ്യങ്ങൾ പുറത്ത്
Kerala

ന്യൂ ഇയർ ആഘോഷത്തിനിടെ ഡിജെ കലാകാരന്റെ ലാപ്ടോപ്പ് തകര്‍ത്ത് പൊലീസ്; ദൃശ്യങ്ങൾ പുറത്ത്

Web Desk
|
2 Jan 2026 10:11 AM IST

സ്ഥലത്ത് സംഘർഷം ഉണ്ടായതോടെയാണ് ഇടപെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം

പത്തനംതിട്ട: പത്തനംതിട്ടയിൽ ന്യൂ ഇയർ ആഘോഷത്തിനിടെ ഡി.ജെ കലാകാരന്റെ ലാപ്ടോപ്പ് പൊലീസ് തകർത്തെന്ന് പരാതി.സ്റ്റേജിലേക്ക് കയറി പൊലീസുകാരൻ ലാപ്ടോപ്പിന് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് പറഞ്ഞതനുസരിച്ച് പരിപാടി നിർത്തിയിട്ടും അതിക്രമം ഉണ്ടായെന്ന് ഡിജെ അഭിരാം സുന്ദർ ആരോപിച്ചു.

തകര്‍ത്തത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പാണ് തകര്‍ത്തെന്നും അഭിരാം പറയുന്നു.അത്രയും കഷ്ടപ്പെട്ടാണ് ലാപ്ടോപ്പ് വാങ്ങിയത്.അതില്‍ ഒരുപാട് ഫയലുകളുമുണ്ടായിരുന്നു.അതായിരുന്നു പൊലീസുകാരന്‍ ഒരു നിമിഷം കൊണ്ട് തകര്‍ത്തത്.എന്നെപ്പോലെ ഒരുകലാകാരനെ സംബന്ധിച്ച് വല്ലാത്ത വിഷമം ഉണ്ടാക്കിയ സംഭവമാണിതെന്നും അഭിരാം പറഞ്ഞു.

എന്നാൽ ആരോപണങ്ങള്‍ പൊലീസ് തള്ളി.സ്ഥലത്ത് സംഘർഷം ഉണ്ടായതോടെയാണ് ഇടപെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം.അർധരാത്രിക്ക് ശേഷവും പരിപാടി നീണ്ടു പോയതോടെയാണ് പൊലീസ് ഇടപെട്ടത്. ലാപ്ടോപ്പ് പൊട്ടിച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്നും പൊലീസ് പറയുന്നു.


Similar Posts