< Back
Kerala

Kerala
സംസ്ഥാനത്ത് അതിഥി തൊഴിലാളികളുടെ കണക്കെടുക്കാനൊരുങ്ങി പൊലീസ്
|1 Aug 2023 3:44 PM IST
ജില്ലാ പൊലീസ് മേധാവിമാരാണ് വിവരശേഖരണത്തിന് നേതൃത്വം നൽകേണ്ടത്. ആലുവ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിഥി തൊഴിലാളികളുടെ കണക്കെടുക്കാനൊരുങ്ങി പൊലീസ്. ഓരോ സ്‌റ്റേഷൻ പരിധിയിലുമുള്ള അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കും. ജില്ലാ പൊലീസ് മേധാവിമാരാണ് ഇതിന് നേതൃത്വം നൽകേണ്ടത്. ആലുവ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
തിങ്കളാഴ്ച ചേർന്ന എസ്.പിമാരുടെ യോഗത്തിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാറാണ് ഈ നിർദേശം നൽകിയത്. സംസ്ഥാനത്ത് അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്ന നിയമം പരിഗണനയിലാണ് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് വേഗത്തിലാക്കുമെന്ന് സൂചന നൽകുന്നതാണ് പുതിയ നടപടി.