< Back
Kerala

Kerala
വാളയാർ വംശീയ ആൾക്കൂട്ട കൊല; പ്രതികളെ പിടികൂടാനാകാതെ പൊലീസ്
|23 Dec 2025 6:26 AM IST
10 പ്രതികളിൽ അഞ്ച് പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്
പാലക്കാട്: പാലക്കാട് വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയായിരുന്ന രാം നാരയണന്ന ആൾക്കൂട്ടം തല്ലികൊന്ന കേസിൽ കൂടുതൽ പ്രതികളെ പിടികൂടാൻ കഴിയാതെ പൊലീസ്. നാല് ആർഎസ്എസ് പ്രവർത്തകർ ഉൾപെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഇനിയും 10 പേരെ പിടികൂടാനുണ്ട്. മിക്ക പ്രതികളും സംസ്ഥാനം വിട്ടതായാണ് സൂചന.
നിലവിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി പി.എംഗോപകുമാറിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ ആൾക്കൂട്ടകൊല, SC - ST അതിക്രമം ഉൾപ്പെടെഉള്ള വകുപ്പുകൾ ചുമത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ഇന്നലെ അറിയിച്ചിരുന്നു.
അതേസമയം, കൊല്ലപ്പെട്ട രാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തൃശൂർ മെഡിക്കൽ കോളജിൽ നിന്നും മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി രാവിലെ 11:30 ക്കുള്ള വിമാനത്തിൽ മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകും.