< Back
Kerala
പുനലൂരിൽ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ കേസ്; മരിച്ചയാളെ തിരിച്ചറിയാനാകാതെ പൊലീസ്

PHOTO/SPECIAL ARRANGEMENT

Kerala

പുനലൂരിൽ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ കേസ്; മരിച്ചയാളെ തിരിച്ചറിയാനാകാതെ പൊലീസ്

Web Desk
|
27 Sept 2025 8:16 AM IST

ഇടത് കാലിന് വൈകല്യമുള്ള മധ്യവയസ്‌കൻ എന്നത് മാത്രമാണ് പൊലീസിന് മുന്നിൽ ആകെയുള്ള വിവരം

കൊല്ലം: പുനലൂരിൽ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ കേസിൽ മരിച്ചയാളെ തിരിച്ചറിയാനാകാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നു. ഇടത് കാലിന് വൈകല്യമുള്ള മധ്യവയസ്‌കൻ എന്നത് മാത്രമാണ് പൊലീസിന് മുന്നിൽ ആകെയുള്ള വിവരം. കൊല്ലപ്പെട്ടത് ഇതര സംസ്ഥാനക്കാരൻ ആകാനാണ് സാധ്യതയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ടി.ആർ.ജിജു പറഞ്ഞു.

പുനലൂർ മുക്കടവിലെ റബ്ബർ തോട്ടത്തിൽ സെപ്റ്റംബർ 23നാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങലയിട്ട് കാലും കൈയ്യും ബന്ധിപ്പിച്ച് ജീർണിച്ച നിലയിൽ ആയിരുന്നു മൃതദേഹം. കുത്തിക്കൊലപ്പെടുത്തിയ ശേഷം മുഖം പെട്രാൾ ഒഴിച്ച് കത്തിച്ച് ശരീരം വികൃതമാക്കിയിരുന്നു. കൊല്ലപ്പെട്ടത് പുരുഷനാണെന്ന് കണ്ടെത്തിയത് അല്ലാതെ ആരാണ് എന്ന് ഇതുവരെയും തിരിച്ചറിയാൻ ആയിട്ടില്ല. ഇടതു കാലിന് വൈകല്യമുള്ള ഒരാളുടെ തിരോധാനം കേരളത്തിൽ റിപ്പോർട്ട് ചെയ്തതായി അറിവില്ലെന്ന് പൊലീസ് പറയുന്നു. അയൽ സംസ്ഥാനങ്ങളിലെ പൊലീസിനും വിവരം കൈമാറിയിട്ടുണ്ട്.

ചങ്ങലയിൽ ബന്ധിച്ചിരുന്ന പൂട്ടിലെ സീരിയൽ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. മുഖം കത്തിച്ചതിനാൽ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. ഒന്നിലേറെ പേർ ചേർന്നാണോ കൊലപാതകം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Similar Posts