< Back
Kerala

Kerala
എറണാകുളത്ത് വാഹനപരിശോധനക്കിടെ പൊലീസ് വാഹനം ഇടിച്ചുതെറിപ്പിച്ചു
|8 March 2022 9:07 AM IST
മാലിന്യ ടാങ്കർ പരിശോധിക്കാനായി കൈകാണിച്ചപ്പോഴാണ് ഇടിച്ചുതെറിപ്പിച്ചത്
എറണാകുളം പാലാരിവട്ടത്ത് വാഹനപരിശോധനക്കിടെ പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ രാത്രി പെട്രോളിഗിനിടയിൽ മാലിന്യ ടാങ്കർ പരിശോധിക്കുമ്പോഴായിരുന്നു സംഭവം. ടാങ്കർ പരിശോധിക്കാനായി കൈകാണിച്ചപ്പോഴാണ് വാഹനം ഇടിച്ചുതെറിപ്പിച്ചത്. പൊലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
മാലിന്യ ടാങ്കർ ഓടിച്ചിരുന്ന ഫൈജാദ് പൊലീസ് പിടിയിലായി.ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.