< Back
Kerala
പൊലീസുകാര്‍ ഹണിട്രാപ്പില്‍ പെടുന്നത് നാണക്കേട്; അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
Kerala

പൊലീസുകാര്‍ ഹണിട്രാപ്പില്‍ പെടുന്നത് നാണക്കേട്; അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Web Desk
|
3 Oct 2021 5:21 PM IST

അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുത്, ഇനി പങ്കെടുത്താല്‍ തന്നെ യൂണിഫോമിലാവരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പൊലീസുകാര്‍ ഹണിട്രാപ്പില്‍ പെടുന്നത് നാണക്കേടെന്ന് മുഖ്യമന്ത്രി. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. രണ്ടാമതും അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്നത്.

അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുത്, ഇനി പങ്കെടുത്താല്‍ തന്നെ യൂണിഫോമിലാവരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ലോക്ഡൗണ്‍ സമയത്ത് പൊലീസിനെതിരെ ഉയര്‍ന്ന പരാതികള്‍ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. എ.ടി.എമ്മില്‍ പണമെടുക്കാനെത്തിയ യുവതിയുമായുണ്ടായ വാക്കുതര്‍ക്കം, മീന്‍ വില്‍പനക്കാരിയുടെ കൊട്ട തട്ടിത്തെറിപ്പിച്ച സംഭവം തുടങ്ങിയ സംഭവങ്ങള്‍ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു.

സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കണം. ഇത്തരം കേസുകളില്‍ ഡി.ഐ.ജിമാര്‍ മേല്‍നോട്ടം വഹിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Similar Posts