< Back
Kerala
ഡിസിസി ട്രഷറർ എൻ.എം വിജയൻറെ ആത്മഹത്യ: കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്റെ മൊഴി രേഖപ്പെടുത്തും
Kerala

ഡിസിസി ട്രഷറർ എൻ.എം വിജയൻറെ ആത്മഹത്യ: കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്റെ മൊഴി രേഖപ്പെടുത്തും

Web Desk
|
21 Jan 2025 11:22 AM IST

കത്ത് വായിച്ചിരുന്നുവെന്ന് നേരത്തെ കെ.സുധാകരൻ തന്നെ സമ്മതിച്ചിരുന്നു

വയനാട്: ഡിസിസി ട്രഷറർ എൻഎം വിജയൻറെ ആത്മഹത്യയിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്റെ മൊഴി രേഖപ്പെടുത്തും. സാമ്പത്തിക ബാധ്യതകൾ വിശദീകരിച്ച് കെ. സുധാകരന് എൻ.എം വിജയൻ എഴുതിയതെന്ന പേരിൽ കത്ത് ലഭിച്ച സാഹചര്യത്തിലാണ് മൊഴിയെടുപ്പ്. കത്തിലെ വിശദാംശങ്ങളെക്കുറിച്ചറിയാനാണ് നീക്കം. വെട്ടിത്തിരുത്തിയ നിലയിലാണ് കത്ത് ഉള്ളത്.

സാമ്പത്തിക ബാധ്യതകൾ വിശദീകരിച്ച് നേരത്തെ രണ്ട് തവണ എൻഎം വിജയൻ കെ സുധാകരന് കത്തയച്ചിരുന്നു. കത്ത് വായിച്ചിരുന്നുവെന്ന് നേരത്തെ കെ സുധാകരൻ തന്നെ സമ്മതിച്ചിരുന്നു. എന്നാൽ കത്തില്‍ പുറത്ത് പറയേണ്ട കാര്യങ്ങള്‍ ഒന്നുമില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം.ഐ.സി ബാലകൃഷ്ണൻ എംഎല്‍എ, ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ, കോൺഗ്രസ് നേതാവ് കെ.കെ ഗോപിനാഥൻ തുടങ്ങിയവർ കേസിൽ പ്രതികളാണ്.

അതേസമയം, എൻ.എം.വിജയന്റെ ആത്മഹത്യയിൽ തന്നെ ചോദ്യം ചെയ്യാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കെ.സുധാകരൻ പ്രതികരിച്ചു. ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കാര്യം ബോധ്യപ്പെട്ടാൽ ചോദ്യം ചെയ്യലിനെത്തുമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

Similar Posts