< Back
Kerala

Kerala
കണ്ണൂരില്‍ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ
|7 Aug 2024 11:29 AM IST
രണ്ടാം ഭാര്യ നൽകിയ മറ്റൊരു പീഡന കേസിൽ നിലവിൻ സസ്പെൻഷനിലാണ് അബ്ദുൾ റസാഖ്
കണ്ണൂര്‍: കണ്ണൂരിൽ പൊലീസുകാരൻ പോക്സോ കേസ്സിൽ അറസ്റ്റിൽ. കണ്ണൂർ ടെലികമ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റസാഖാണ് അറസ്റ്റിലായത്. ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മെയ് മാസം മുതല്‍ ഇയാള്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്നാണ് പരാതി. കുട്ടി വീട്ടുകാരെ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ അബ്ദുൾ റസാഖ് രണ്ടാം ഭാര്യ നൽകിയ മറ്റൊരു പീഡന കേസിൽ നിലവിൻ സസ്പെൻഷനിലാണ്. ഇന്ന് ഉച്ചക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും