< Back
Kerala

Kerala
കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരനെ കാണാനില്ലെന്ന് പരാതി
|16 Jun 2024 11:47 AM IST
കഴിഞ്ഞ 14ന് നൈറ്റ് ഡ്യൂട്ടിക്ക് ശേഷം മടങ്ങിയ രാജേഷ് വീട്ടിലെത്തിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി
കോട്ടയം: കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജൻ.
കഴിഞ്ഞ 14ന് നൈറ്റ് ഡ്യൂട്ടിക്ക് ശേഷം മടങ്ങിയ രാജേഷ് വീട്ടിലെത്തിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. രാജേഷ് ജോലി സംബന്ധമായ മാനസിക സമ്മർദം നേരിട്ടിരുന്നതായി കുടുംബം പറയുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി മെമോ ഇദ്ദേഹത്തിന് ലഭിച്ചിരുന്നതായും വിവരമുണ്ട്.
സ്വന്തം കാറിലാണ് രാജേഷ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയത്. ഇദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. കുടുംബത്തിന്റെ പരാതിയിൽ അയർകുന്നം പോലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം ഊര്ജിതമാണെന്ന് പോലീസ് അറിയിച്ചു.