< Back
Kerala

Kerala
മലപ്പുറത്ത് പൊലീസുകാരനെ കാണാനില്ല; ഉന്നത ഉദ്യോഗസ്ഥരുടെ പീഡനമെന്ന് കത്ത്
|9 April 2022 1:25 PM IST
കോഴിക്കോട് വടകര സ്വദേശിയാണ് മുബാഷിറിനെയാണ് കാണാതായത്
മലപ്പുറം: അരീക്കോട് സ്‌പെഷ്യൽ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്പിലെ പൊലീസുകാരനെ കാണാതായി.കോഴിക്കോട് വടകര സ്വദേശിയാണ് മുബാഷിറിനെയാണ് കാണാതായത്. എം.എസ്.പി ബറ്റാലിയൻ അംഗമാണ് ഇദ്ദേഹം. കഴിഞ്ഞ നാലരവർഷമായി അരീക്കോട് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് . ക്യാമ്പിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് പറയുന്ന മുബാഷിറിന്റെ കത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഉദ്യോഗസ്ഥർ നിരന്തരമായി പീഡിപ്പിക്കുകയാണ്. ചില ഉദ്യോഗസ്ഥരുടെ പേരും കത്തിൽ എടുത്തുപറയുന്നുണ്ട്. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. അതിന് ശേഷം തന്നെ ദ്രോഹിക്കുകയാണ്. തനിക്ക് നീതി കിട്ടില്ല എന്നുറപ്പായതോടെയാണ് താൻ ജോലി ഉപേക്ഷിച്ച് സ്വയം പോകുകയാണെന്നും കത്തിലുണ്ട്. അരീക്കോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.