< Back
Kerala
കോട്ടയത്ത് മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്‌പെൻഷൻ
Kerala

കോട്ടയത്ത് മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്‌പെൻഷൻ

Web Desk
|
5 Oct 2022 11:54 AM IST

10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്

കാഞ്ഞിരപ്പള്ളി: പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. ഇടുക്കി എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ പി.വി ശിഹാബിനെയാണ് സസ്‌പെന്റ് ചെയ്തത്.

രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു 10 കിലോ മാമ്പഴം ഇദ്ദേഹം മോഷ്ടിച്ചത്. 600 രൂപയോളം വിലയുള്ള മാമ്പഴമായിരുന്നു മോഷ്ടിച്ചത്. മോഷണത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് പൊലീസുകാരനാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസം 30നായിരുന്നു സംഭവം.


Related Tags :
Similar Posts