< Back
Kerala

Kerala
കൊച്ചിയിൽ ചാരായം വാറ്റിയ പൊലീസുകാരന് സസ്പെൻഷൻ
|25 Sept 2023 1:44 PM IST
എക്സൈസിന്റെയും പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊച്ചി: ചാരായം വാറ്റിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ ജോയ് ആന്റണിയെയാണ് സസ്പെൻഡ് ചെയ്തത്. എറണാകുളം റൂറൽ എസ്.പി വിവേക് കുമാറാണ് സസ്പെൻഡ് ചെയ്തത്.
എക്സൈസിന്റെയും പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞദിവസം പറവൂർ എക്സൈസ് സംഘം ജോയ് ആന്റണിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ വാറ്റും 35 ലിറ്റർ കോടയും പിടിച്ചെടുത്തിരുന്നു.
എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്ക് പിന്നാലെ ഒളിവിൽ പോയ ജോയ് ആന്റണിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.