< Back
Kerala
ആലപ്പുഴയിൽ പൊലീസുകാരന്റെ ഭാര്യയേയും മക്കളേയും മരിച്ചനിലയിൽ കണ്ടെത്തി
Kerala

ആലപ്പുഴയിൽ പൊലീസുകാരന്റെ ഭാര്യയേയും മക്കളേയും മരിച്ചനിലയിൽ കണ്ടെത്തി

Web Desk
|
10 May 2022 11:01 AM IST

മക്കളെ കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചതായാണ് പ്രാഥമിക നിഗമനം

ആലപ്പുഴ: പൊലീസുകാരന്റെ ഭാര്യയേയും മക്കളേയും മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ പൊലീസ് ക്വാർട്ടേസിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സി.പി.ഒ റെനീസിന്റെ ഭാര്യ നജില, മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഒന്നര വയസ്സായ മലാലയെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. അഞ്ചു വയസുകാരൻ ടിപ്പു സുൽത്താനെ കഴുത്തു ഞെരിച്ചും കൊലപ്പെടുത്തി. മക്കളെ കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചതായാണ് പ്രാഥമിക നിഗമനം.

മെഡിക്കൽ കോളേജ് ഔട്ട്പോസ്റ്റിലെ ഉദ്യോഗസ്ഥനായ റെനീസ് രാത്രിജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യയേയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയത്. അകത്ത് നിന്ന് പൂട്ടിയ വാതിലിൽ തട്ടിയിട്ടും തുറന്നില്ല. പിന്നീട് വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു.

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റും. പോസ്റ്റുമോർട്ടത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.


Similar Posts