< Back
Kerala

Kerala
ചേലക്കരയിൽ പോളിങ് കുറഞ്ഞത് വിജയത്തെ ബാധിക്കില്ല; യു. ആർ പ്രദീപ്
|13 Nov 2024 8:33 PM IST
മണ്ഡലത്തിലെ എൽഡിഎഫ് വോട്ടുകളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് യു. ആർ പ്രദീപ് പറഞ്ഞു
തൃശൂർ: ചേലക്കര നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി യു. ആർ പ്രദീപ്. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എന്നും യു. ആർ പ്രദീപ് പറഞ്ഞു.
മണ്ഡലത്തിലെ എൽഡിഎഫ് വോട്ടുകളെല്ലാം പോൾ ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം സർക്കാറിൻ്റെ വിലയിരുത്തലാകുമെന്നും യു. ആർ പ്രദീപ് കൂട്ടിച്ചേർത്തു. 72.54 ശതമാനം വോട്ടുകളാണ് ചേലക്കരയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 77.40 ശതമാനം വോട്ടുകളാണ് കഴിഞ്ഞതവണ ചേലക്കരയില്‍ രേഖപ്പെടുത്തിയത്. അന്തിമ കണക്ക് വൈകാതെ പുറത്തുവരും.