< Back
Kerala
A massive robbery took place in a house in Ponnani; 350 Pavan gold was stolen
Kerala

പൊന്നാനിയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച; 350 പവൻ സ്വർണം കവർന്നു

Web Desk
|
14 April 2024 11:37 AM IST

ദുബൈയില്‍ താമസിക്കുന്ന വീട്ടുടമ മണല്‍ത്തറയില്‍ രാജീവും കുടുംബവും കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തി തിരിച്ചുപോയത്

മലപ്പുറം: പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. വീട്ടിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി. 350 പവനോളം സ്വർണമാണ് ലോക്കറിലുണ്ടായിരുന്നത്. ഇവ പൂർണമായും കവർന്നതായാണു സൂചന.

പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം താമസിക്കുന്ന മണല്‍ത്തറയില്‍ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹം കുടുംബവും ദുബൈയിലാണു താമസിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് രാജീവും കുടുംബവും നാട്ടിലെത്തി തിരിച്ചുപോയത്. കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാനെത്തുന്ന ജോലിക്കാരി വൈകീട്ട് നാലു മണിയോടെ സ്ഥലത്തെത്തിയപ്പോഴാണ് പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. അകത്തു കയറിയപ്പോള്‍ വാതിലും അലമാരയുമെല്ലാം തുറന്നിട്ട നിലയിലായിരുന്നു.

ഇവര്‍ രാജീവിന്‍റെ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ച ശേഷമാണ് വന്‍ കവര്‍ച്ചയുടെ വിവരം പുറത്തറിയുന്നത്. സി.സി.ടി.വി ഡി.വി.ആര്‍ ഉള്‍പ്പെടെ കവര്‍ന്നിട്ടുണ്ടെന്നാണ് അറിയുന്നത്. മോഷണവിവരം അറിഞ്ഞ് രാജീവ് നാട്ടിലെത്തിയിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറം എസ്.പി, ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Summary: A massive robbery took place in a house in Ponnani; 350 Pavan gold was stolen

Similar Posts