< Back
Kerala
Pookkottur Hajjcamp,Pookkottur Hajj Camp,Pookkottur Hajj camp begins,latest malayalam news,പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ്,മലപ്പുറം,ഹജ്ജ് തീര്‍ഥാടനം
Kerala

ഈ വർഷത്തെ പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന് തുടക്കമായി

Web Desk
|
21 April 2024 7:17 AM IST

ഹജ്ജിന് അവസരം ലഭിച്ച ഒമ്പതിനായിരത്തോളം ആളുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്

മലപ്പുറം: ഈ വർഷത്തെ പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന് തുടക്കമായി. ഹജ്ജ് കര്‍മങ്ങളുടെ പ്രായോഗിക പരിശീലനമുൾപ്പടെയുള്ള ക്യാമ്പിന് അബ്‌ദു സമദ് പൂക്കോട്ടരാണ് നേതൃത്വം നൽകുന്നത്. മലപ്പുറം പൂക്കോട്ടൂർ പി.കെ.എം.ഐ.സി ക്യാമ്പസിലാണ് ക്യാമ്പ് പുരോഗമിക്കുന്നത്.

ഈ വർഷം ഹജ്ജിന് അവസരം ലഭിച്ച ഒമ്പതിനായിരത്തോളം ആളുകളാണ് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. രണ്ടു ദിവസം നീളുന്ന ക്യാമ്പ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളും ക്യാമ്പിൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഅബയുടെ മാതൃകയും ഡിജിറ്റൽ സംവിധാനങ്ങളു മടക്കം ഉൾപ്പെടുത്തിയാണ് ഹജ്ജ് കർമ്മങ്ങളുടെ പരിശീലന ക്ലാസുകൾ നൽകുന്നത്. സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവര്‍ സംസാരിച്ചു.

അന്താരാഷ്ട്ര യാത്രാ നിയമങ്ങള്‍ ഉള്‍പ്പെടെ വിവിധ സെഷനുകളായി നടക്കുന്ന ക്ലാസുകളില്‍ വിശദീകരിക്കും . സംശയ നിവാരണത്തിനായി പരിചയസമ്പന്നരായ വളണ്ടിയര്‍മാരുടെ സേവനവും ക്യാമ്പില്‍ ലഭ്യമാണ്. മെഡിക്കല്‍ സംഘത്തിന്‍റെ സേവനവും ക്യാമ്പിലുണ്ട്. 24മത്തെ വർഷമാണ് പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് നടക്കുന്നത്.


Similar Posts