< Back
Kerala

Kerala
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; ജ്വല്ലറി എം.ഡി പൂക്കോയ തങ്ങൾ കീഴടങ്ങി
|11 Aug 2021 1:20 PM IST
ഒമ്പതുമാസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് കീഴടങ്ങൽ.
കാസർകോട് ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ജ്വല്ലറി എം.ഡി പൂക്കോയ തങ്ങൾ കീഴടങ്ങി. ഹൊസ്ദുർഗ് കോടതിയിലാണ് കീഴടങ്ങിയത്. ഒമ്പതുമാസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് കീഴടങ്ങൽ.
ഇയാൾക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. 170 കേസുകളാണ് പൂക്കോയ തങ്ങൾക്കെതിരെയുള്ളത്. എം.എൽ.എയായിരുന്ന മുസ്ലിം ലീഗ് നേതാവ് എം.സി കമറുദ്ദീൻ പ്രതിയായ കേസാണിത്.
ഫാഷൻ ഗോൾഡ് ചെയർമാനായിരുന്ന എം.സി കമറുദ്ദീനെ കഴിഞ്ഞ നവംബറിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൂക്കോയ തങ്ങൾ ഒളിവിൽ പോയത്. കേസിലെ മുഖ്യപ്രതിയായ പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാതെ എം.സി കമറുദ്ദീനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമണെന്ന് ആക്ഷേപമുണ്ടായിരുന്നു.