< Back
Kerala

Kerala
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: 31.2 കോടിയുടെ ആസ്തികൾ ഇ.ഡി കണ്ടുകെട്ടി
|17 Sept 2021 4:09 PM IST
14 കോടിയുടെ സ്വർണവും രണ്ട് കോടിയുടെ വാഹനവും ഭൂമിയും പിടിച്ചെടുത്തു
പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് 31.2 കോടി രൂപയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കേരളത്തിലും ആന്ധ്രയിലുമുള്ള ആസ്തികളാണ് കണ്ടുകെട്ടിയത്.
14 കോടിയുടെ സ്വർണവും രണ്ട് കോടിയുടെ വാഹനവും ഭൂമിയും പിടിച്ചെടുത്തു. തട്ടിപ്പ് കേസിൽ പോപ്പുലർ ഫിനാൻസ് ഉടമ റോയി തോമസ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മകൾ റിയ എന്നിവരെ ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നിരവധി ഇടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും വിദേശത്തടക്കം നിരവധി നിക്ഷേപങ്ങളുണ്ടെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. 2000 കോടിയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്. കള്ളപ്പണം നിക്ഷേപിച്ച് നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ച് ഇ.ഡി വിശദമായ പരിശോധന നടത്തുന്നുണ്ട്.