< Back
Kerala
പോപ്പുലർ ഫ്രണ്ട് നിരോധനം വിവേചനപരം: ജമാഅത്തെ ഇസ്‍ലാമി
Kerala

പോപ്പുലർ ഫ്രണ്ട് നിരോധനം വിവേചനപരം: ജമാഅത്തെ ഇസ്‍ലാമി

Web Desk
|
28 Sept 2022 3:11 PM IST

'സംഘടിക്കാനും ആശയ പ്രചാരണം നടത്താനും പൗരന് ഭരണഘടന അവകാശം നൽകുന്നുണ്ട്. ഇതിനെ ഭരണകൂടം തന്നെ റദ്ദ് ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ല'

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി ജനാധിപത്യവിരുദ്ധവും വിവേചനപരവുമാണെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. സർക്കാർ നടപടി അപലപനീയമാണ്. സംഘടിക്കാനും ആശയ പ്രചാരണം നടത്താനും പൗരന് ഭരണഘടന അവകാശം നൽകുന്നുണ്ട്. ഇതിനെ ഭരണകൂടം തന്നെ റദ്ദ് ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ല.

രാജ്യത്തെ നിയമം ലംഘിക്കുകയും രാജ്യസുരക്ഷയെയും ക്രമസമാധാനത്തെയും തകർക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും ശക്തമായ നടപടി സ്വീകരിക്കുകയും വേണം. അതേസമയം, സംഘടനാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യയുടെ പരമാധികാരത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന ഫാഷിസ്റ്റ് സംഘങ്ങൾ സൈര്യവിഹാരം നടത്തിക്കൊണ്ടിരിക്കെ പോപ്പുലർ ഫ്രണ്ടിന് പ്രവർത്തനാനുമതി നിഷേധിക്കുന്നതും വായ മൂടിക്കെട്ടുന്നതും വിവേചനപരമാണ്. ആശയപ്രബോധനങ്ങളിലൂടെ ആശയങ്ങളെ നേരിടുകയെന്നതാണ് രാജ്യത്തിന്റെ പാരമ്പര്യമെന്നും എം.ഐ അബ്ദുൽ അസീസ് പറഞ്ഞു.

Similar Posts