< Back
Kerala
പോപുലർ ഫ്രണ്ട് നിരോധനം; ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍.ഐ.എ പരിശോധന
Kerala

പോപുലർ ഫ്രണ്ട് നിരോധനം; ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍.ഐ.എ പരിശോധന

Web Desk
|
10 Oct 2022 11:06 PM IST

ഇന്നുച്ചക്ക് രണ്ടരയോടെയാണ് കൊച്ചിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം പരിശോധനക്കെത്തിയത്.

നിരോധിത സംഘടനയായ പി.എഫ്.ഐയുമായി ബന്ധമുള്ള മഞ്ചേരി ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍.ഐ.എ പരിശോധന. ഇന്നുച്ചക്ക് രണ്ടരയോടെയാണ് കൊച്ചിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം പരിശോധനക്കെത്തിയത്. നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന സി.എ. റഊഫ് സ്ഥാപനത്തില്‍ എത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം ചോദിച്ചു. ഇതിനുശേഷമാണ് പരിശോധന ആരംഭിച്ചത്.

ഗ്രീന്‍വാലിയോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലൈബ്രറിയും സംഘം പരിശോധിച്ചു. ഇവിടെ നിന്ന് ലഭിച്ച അഞ്ചോളം പുസ്തകങ്ങളുടെ രചയിതാവിനെയും പ്രസാധകനെയും സംബന്ധിച്ച വിവരങ്ങള്‍ സംഘം ശേഖരിച്ചിട്ടുണ്ട്. സ്ഥാപനത്തിലുള്ളവര്‍ക്ക് റഊഫുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചു.


Similar Posts