< Back
Kerala

Kerala
പോപ്പുലർ ഫ്രണ്ട് റാലിയിലെ വിവാദ മുദ്രാവാക്യം; പൊലീസ് അന്വേഷണം തുടങ്ങി
|23 May 2022 1:31 PM IST
സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചതെന്ന് പോപ്പുലർ ഫ്രണ്ടിന്‍റെ വിശദീകരണം
ആലപ്പുഴ: ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിലെ വിവാദ മുദ്രാവാക്യം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചതെന്നാണ് പോപ്പുലർ ഫ്രണ്ടിന്‍റെ വിശദീകരണം. റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടില്‍ ആലപ്പുഴയില്‍ നടന്ന ജനമഹാ സമ്മേളനത്തില്‍ കുട്ടി മുഴക്കിയ മുദ്രാവാക്യമാണ് വിവാദമായത്.
അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യം എന്നായിരുന്നു പരാതി. സമ്മേളനത്തില്‍ വിളിക്കേണ്ട മുദ്രാവാക്യങ്ങള്‍ എഴുതി നല്‍കിയിരുന്നു എന്നും അതല്ല കുട്ടി വിളിച്ചതെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിശദീകരണം.