< Back
Kerala
മുസ്‍ലിം ലീഗാണ് പോപുലർ ഫ്രണ്ടിനെ സംരക്ഷിക്കുന്നത്:  എം.വി ജയരാജൻ
Kerala

മുസ്‍ലിം ലീഗാണ് പോപുലർ ഫ്രണ്ടിനെ സംരക്ഷിക്കുന്നത്: എം.വി ജയരാജൻ

Web Desk
|
23 Sept 2022 11:17 AM IST

'അക്രമം നടത്തി പോപ്പുലർ ആകാനാണ് പോപുലർ ഫ്രണ്ട് ശ്രമിക്കുന്നത്'

കണ്ണൂർ: പോപുലർ ഫ്രണ്ടിനെ സംരക്ഷിക്കുന്നത് മുസ്‍ലിം ലീഗാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജൻ.

'അക്രമം പോപ്പുലർ ഫ്രണ്ടിന്റെ കുലത്തൊഴിലാണെന്നും അക്രമം നടത്തി പോപ്പുലർ ആകാനാണ് പോപുലർ ഫ്രണ്ട് ശ്രമിക്കുന്നതെന് എം.വി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭീകര വാദ പ്രവർത്തനമാണ് ഇവർ നടത്തുന്നത്. കൊലപാതക രാഷ്ട്രീയം അവരുടെ പ്രവര്‍ത്തന പരിപാടികളിലൊന്നാണ്. ഭീകരപ്രവർത്തനത്തിന്റെ പേരിലാണ് എൻ ഐ എ പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ എന്ന കവചം ഉപയോഗിച്ച് നാടെങ്ങും തീവ്രവാദ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്. ഈ ഹർത്താൽ ജന വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Similar Posts