< Back
Kerala
Popular Front leader NK Ashrafs resort was confiscated by ED
Kerala

പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന എൻ.കെ അഷ്‌റഫിന്റെ റിസോർട്ട് ഇ.ഡി കണ്ടുകെട്ടി

Web Desk
|
5 Aug 2023 3:09 PM IST

ഇടുക്കിയിലെ മാങ്കുളത്തെ 'മൂന്നാർ വില്ല വിസ്ത' എന്ന പേരിലുള്ള റിസോർട്ടാണ് കണ്ടുകെട്ടിയത്.

കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന എൻ.കെ അഷ്‌റഫിന്റെ റിസോർട്ട് ഇ.ഡി കണ്ടുകെട്ടി. ഇടുക്കിയിലെ മാങ്കുളത്തെ 'മൂന്നാർ വില്ല വിസ്ത' എന്ന പേരിലുള്ള 2.53 കോടിയുടെ റിസോർട്ടാണ് കണ്ടുകെട്ടിയത്.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗമായിരുന്ന അഷ്‌റഫിനെ കഴിഞ്ഞ ഏപ്രിലിലാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. നിക്ഷേപ പദ്ധതികൾക്കായി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.

Similar Posts