< Back
Kerala
റിപബ്ലിക്കിനെ രക്ഷിക്കുക; പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനമഹാസമ്മേളനം ഇന്ന് കോഴിക്കോട്ട്
Kerala

'റിപബ്ലിക്കിനെ രക്ഷിക്കുക'; പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനമഹാസമ്മേളനം ഇന്ന് കോഴിക്കോട്ട്

Web Desk
|
17 Sept 2022 7:26 AM IST

പാലക്കാട് മുതൽ കാസർകോടുവരെയുള്ള പ്രവർത്തകരും അനുഭാവികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക

കോഴിക്കോട്: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനം ഇന്ന് കോഴിക്കോട്ട് നടക്കും. റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പയിന്റെ ഭാഗമായാണ് സമ്മേളനം. വൈകിട്ട് 4.30ന് വോളണ്ടിയർ മാർച്ചും ബഹുജനറാലിയും ആരംഭിക്കും. കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹ്‌മദ് ഉദ്ഘാടനം ചെയ്യും. പാലക്കാട് മുതൽ കാസർകോടുവരെയുള്ള പ്രവർത്തകരും അനുഭാവികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക.


Popular Front of India mass meeting today in Kozhikode

Similar Posts