< Back
Kerala
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം; അറസ്റ്റിലായ അൻസാർ നജീബിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു
Kerala

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം; അറസ്റ്റിലായ അൻസാർ നജീബിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Web Desk
|
25 May 2022 5:54 PM IST

കേസിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് നവാസ് വണ്ടാനവും അറസ്റ്റിലാണ്

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ അൻസാർ നജീബിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയതും മുദ്രാവാക്യം വിളിക്കാൻ പ്രോത്സാഹിപ്പിച്ചതും അൻസാർ ആയിരുന്നു. കേസിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് നവാസ് വണ്ടാനവും അറസ്റ്റിലാണ്. പ്രകോപന മുദ്രാവാക്യം ഏറ്റുവിളിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസിൽ ദേശീയ ബാലാവകാശ കമ്മീഷന് വൈകാതെ റിപ്പോർട്ട് നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് അറിയിച്ചു.

Similar Posts