< Back
Kerala

Kerala
ലിഫ്റ്റ് കേടായി; കാസർകോട് ജനറൽ ആശുപത്രിയിൽ മൃതദേഹം താഴെ എത്തിക്കാൻ ചുമട്ടുതൊഴിലാളികൾ
|28 April 2023 6:53 PM IST
ചികിത്സയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദേഹമാണ് ബി.എം എസിന്റെ ചുമട്ടുതൊഴിലാളികൾ ചുമന്നത്
കാസർകോട് ജനറൽ ആശുപത്രിയിൽ മൃതദേഹം താഴെ എത്തിക്കാനും ചുമട്ടുതൊഴിലാളികൾ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദേഹമാണ് ബി.എം എസിന്റെ ചുമട്ടുതൊഴിലാളികൾ ചുമന്നത്. ആശുപത്രിയിലെ ലിഫ്റ്റ് കേടായതാണ് കാരണം.15 വർഷം പഴക്കമുള്ള ലിഫ്റ്റ് ഒരുമാസത്തിലധികമായി കേടായി കിടക്കുകയാണ്.
കഴിഞ്ഞ ദിവസം മറ്റൊരു രോഗിയെ ചുമട്ടു തൊഴിലാളികൾ ചുമന്ന സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.