< Back
Kerala
കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്‍റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala

കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്‍റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Web Desk
|
8 March 2022 9:35 AM IST

ശരീരത്തിൽ പരിക്കുകളോ മർദനത്തിന്‍റെ അടയാളങ്ങളോ ഇല്ല

തിരുവനന്തപുരം തിരുവല്ലത്ത് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്‍റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ പരിക്കുകളോ മർദനത്തിന്‍റെ അടയാളങ്ങളോ ഇല്ല. സുരേഷിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ മീഡിയവണിന് ലഭിച്ചു. മരണകാരണമല്ലെങ്കിലും കസ്റ്റഡിയിലിരിക്കെ സുരേഷിന് മർദനമുണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.

കഴിഞ്ഞ മാസം 28നാണ് നെല്ലിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ മരിച്ചത്. സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ അക്രമിച്ച കേസില്‍ സുരേഷിനെയും അഞ്ചു പേരെയും അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലിരിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

Similar Posts