< Back
Kerala

Kerala
2.84 കോടി കുടിശ്ശിക; സംസ്ഥാനത്ത് ആർ.സി, ലൈസൻസ് വിതരണം നിർത്തി തപാൽ വകുപ്പ്
|2 Nov 2023 7:44 AM IST
ആർ.സി, ലൈസൻസ് വിതരണം നടത്തിയ വകയിൽ 2.84 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ് നൽകാനുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ആർ.സി ലൈസൻസ് വിതരണം നിർത്തി തപാൽ വകുപ്പ്. ആർ.സി, ലൈസൻസ് വിതരണം നടത്തിയ വകയിൽ 2.84 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ് നൽകാനുള്ളത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ നൽകിയ സേവനത്തിന് പണം നൽകിയില്ലെന്നാണ് തപാൽ വകുപ്പ് പറയുന്നത്.
വിതരണം നിർത്തുന്നതായി അറിയിച്ച് തപാൽ വകുപ്പ് എം.വി.ഡിക്ക് കത്ത് നൽകി. നവംബർ ഒന്ന് മുതലാണ് സേവനം നൽകുന്നത് അവസാനിപ്പിച്ചത്. കുടിശ്ശിക തീർക്കാൻ ആവശ്യപ്പെട്ട് തപാൽ വകുപ്പ് അയച്ച കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.