< Back
Kerala
പണിമുടക്കില്‍ പങ്കെടുക്കാത്തതിന് തപാല്‍ ജീവനക്കാരനെ മര്‍ദിച്ചു; 7 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala

പണിമുടക്കില്‍ പങ്കെടുക്കാത്തതിന് തപാല്‍ ജീവനക്കാരനെ മര്‍ദിച്ചു; 7 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Web Desk
|
10 July 2025 1:10 PM IST

പീരുമേട് പോസ്റ്റ് ഓഫീസിലെ ജീവനക്കാരനായ ഗിന്നസ് മാടസ്വാമിക്കാണ് മര്‍ദനമേറ്റത്

ഇടുക്കി: പണിമുടക്കില്‍ പങ്കെടുക്കാത്തതിന് തപാല്‍ ജീവനക്കാരനെ മര്‍ദിച്ച ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് അംഗം ആര്‍ തിലകന്‍, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. പീരുമേട് പോസ്റ്റ് ഓഫീസിലെ ജീവനക്കാരനായ ഗിന്നസ് മാടസ്വാമിക്കാണ് മര്‍ദനമേറ്റത്.

പോസ്‌റ്റോഫീസ് തുറന്നു പ്രവര്‍ത്തിക്കാനിരിക്കുമ്പോഴാണ് സമരാനുകൂലികള്‍ വന്ന് പോസ്‌റ്റോഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടുതെന്നും പോസ്‌റ്റോഫീസ് അടച്ച് മടങ്ങിപോകാനിരുന്നപ്പോള്‍ മര്‍ദിച്ചുവെന്നാണ് ഗിന്നസ് മാടസ്വാമിയുടെ പരാതി.

Similar Posts