< Back
Kerala
താമര ബിന്ദു, ബിജെപി ഏജന്റ്; കൊല്ലത്ത് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്റർ
Kerala

'താമര ബിന്ദു, ബിജെപി ഏജന്റ്'; കൊല്ലത്ത് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്റർ

Web Desk
|
13 Nov 2025 11:10 AM IST

കൊല്ലം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പതിച്ചത്

കൊല്ലം: കൊല്ലത്ത് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്റർ. ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പതിച്ചത്. ബിന്ദു കൃഷ്ണ ബിജെപി ഏജൻറ് ആണോ എന്നാണ് പോസ്റ്ററിൽ ചോദിക്കുന്നത്. NSS താലൂക് യൂണിയൻ പ്രസിഡൻ്റ് ആധിക്കാട് ഗിരീഷിന് കൊല്ലൂർവിള വിറ്റത് ബിന്ദു കൃഷ്ണയാണെന്നും ബിന്ദു കൃഷ്ണ‌യുടെ ബിസിനസ് പാർട്ണർക്ക് നൽകാനുള്ളതല്ല കൊല്ലൂർവിളയെന്നും പോസ്റ്ററിൽ ആക്ഷേപിക്കുന്നു.

എന്നാൽ ഇതിന് മറുപടിയായി കൊല്ലം കോർപറേഷനിൽ ഇത്തവണ തർക്കരഹിതമായി ഏറ്റവും നല്ല രീതിയിലാണ് സ്ഥാനാർഥി നിർണയം നടന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. തന്റെ രാഷ്ട്രീയ എതിരാളികളാണ് പോസ്റ്ററിന് പിന്നിലെന്നും കോൺഗ്രസുകാരാണ് എന്ന് കരുതുന്നില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

കൊല്ലം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സ്ഥാനാർഥി നിർണയം നടന്നതെന്നും തനിക്ക് അതിൽ കൂട്ടുത്തരവാദിത്തം മാത്രമേയുള്ളുവെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു. ബിജെപി ചിത്രത്തിൽ പോലുമില്ലാത്ത മേഖലയിൽ ബിജെപി ഏജന്റ് ആണ് എന്നൊക്കെ പറയുന്നത് തനിക്കെതിരെയുള്ള ആസൂത്രിതമായ നീക്കമാണെന്നും ബിന്ദു ആരോപിച്ചു.


Similar Posts