< Back
Kerala
തരൂരിനെതിരെ തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്നിൽ പോസ്റ്റർ
Kerala

തരൂരിനെതിരെ തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്നിൽ പോസ്റ്റർ

Web Desk
|
23 Aug 2021 10:11 AM IST

ഇഷ്ടക്കാരനെ ഡി.സി.സി അധ്യക്ഷനാക്കി പാർട്ടി പിടിക്കാൻ തരൂരിന് വ്യാമോഹമെന്നാണ് പോസ്റ്ററിലുള്ളത്

മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്നിൽ പോസ്റ്റർ. ഇഷ്ടക്കാരനെ ഡി.സി.സി അധ്യക്ഷനാക്കി പാർട്ടി പിടിക്കാൻ തരൂരിന് വ്യാമോഹമെന്നാണ് പോസ്റ്ററിലുള്ളത്. വർഷങ്ങൾക്കുമുമ്പ് രാഷ്ട്രീയം അവസാനിപ്പിച്ചയാളെ ഡിസിസി അധ്യക്ഷൻ ആക്കാൻ നീക്കമെന്നും ആരോപണം.

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ, മണ്ഡലത്തില്‍ പോലും വരാതെ, താങ്കളെ എംപിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്?' - എന്നാണ് ഒരു പോസ്റ്റര്‍. സഹായിയെ ഡിസിസി പ്രസിഡന്റാക്കി പാര്‍ട്ടി മേല്‍ക്കോയ്മ പിടിക്കാനുള്ള തരൂരിന്‍റെ നീക്കത്തിനെതിരെ പ്രതികരിക്കുകയെന്നാണ് മറ്റൊരു പോസ്റ്റര്‍. തരൂരേ നിങ്ങള്‍ പിസി ചാക്കോയുടെ പിന്‍ഗാമിയാണോയെന്നും വട്ടിയൂര്‍ക്കാവില്‍ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാര്‍ട്ടിയെ മൂന്നാം സ്ഥാനത്താക്കിയതിന്‍റെ ഉത്തരവാദിത്തം തരൂര്‍ ഏറ്റെടുത്തോയെന്നുമെല്ലാം പോസ്റ്ററുകളില്‍ ചോദ്യമുയരുന്നുണ്ട്.

Similar Posts