< Back
Kerala

Kerala
ഗവർണറെ അധിക്ഷേപിച്ച് പോസ്റ്റർ; തിരുവനന്തപുരം സംസ്‌കൃത കോളജ് പ്രിൻസിപ്പലിനോട് വിശദീകരണം തേടാൻ രാജ്ഭവൻ നിർദേശം
|16 Nov 2022 11:15 AM IST
എസ്എഫ്ഐ സംസ്‌കൃത കോളേജ് യൂണിയന്റെ പേരിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്
തിരുവനന്തപുരം: സംസ്‌കൃത കോളജിൽ ഗവർണറെ അധിക്ഷേപിച്ച് പോസ്റ്റർ പതിച്ചതിൽ പ്രിൻസിപ്പലിനോട് വിശദീകരണം തേടാൻ രാജ്ഭവൻ നിർദേശം. കേരള യൂണിവേഴ്‌സിറ്റി വിസിക്കും രജിസ്ട്രാർക്കും ആണ് നിർദേശം നൽകിയത്.
'ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ' എന്നതായിരുന്നു ബാനർ. എസ്എഫ്ഐ സംസ്‌കൃത കോളേജ് യൂണിയന്റെ പേരിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. വിശദീകരണം ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് രാജ്ഭവന്റെ തീരുമാനം.