< Back
Kerala

Kerala
തൃശൂരിൽ വീണ്ടും പോസ്റ്റർ; കോൺഗ്രസ് ഭവന്റെ മതിലിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്
|13 Jun 2024 5:32 PM IST
മുൻ ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂരിനെയും ജനറൽ സെക്രട്ടറി കെ ഗോപാലകൃഷ്ണനെയും പുറത്താക്കണമെന്നാണ് പോസ്റ്ററിലുള്ളത്
തൃശൂർ: തൃശ്ശൂരിൽ മുൻ ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂരിനും ജനറൽ സെക്രട്ടറി കെ ഗോപാലകൃഷ്ണനുമെതിരെ വീണ്ടും പോസ്റ്റർ. കെഎസ്‌യു കുട്ടികളുടെ മാനം കാക്കാൻ ഇരുവരെയും പുറത്താക്കണമെന്നാണ് പോസ്റ്ററിലുള്ളത്. ആമ്പല്ലൂർ കെ കരുണാകരൻ സ്മാരക കോൺഗ്രസ് ഭവന്റെ മതിലിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സമാനമായ നിരവധി പോസ്റ്ററുകളാണ് ഇതുവരെ ഉയർന്ന് വന്നത്.