< Back
Kerala

Kerala
'കോൺഗ്രസ് പാർട്ടി പോസ്റ്റുകൾ വിൽപനക്ക്': പാലോട് രവിക്കെതിരെ തലസ്ഥാനത്ത് പോസ്റ്ററുകൾ
|9 Jun 2023 8:26 AM IST
സേവ് കോൺഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്
തിരുവനന്തപുരം: ഡിസിസി പ്രസിഡൻറ് പാലോട് രവിക്കെതിരെ തലസ്ഥാനത്ത് പോസ്റ്ററുകൾ. കോൺഗ്രസ് പാർട്ടി പോസ്റ്റുകൾ വില്പനയ്ക്ക് എന്നാണ് പോസ്റ്റർ. സേവ് കോൺഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
തിരുവനന്തപുരം നഗരത്തിന്റെ വിവിധിയിടങ്ങളിലാണ് പോസ്റ്ററുകൾ. കോൺഗ്രസ് പാർട്ടി പദവികൾ ലേലം വിളിച്ച് വിറ്റ പാലോടൻ ആൻഡ് പറവൂരാൻ കമ്പനി തുലയട്ടെയെന്നും തലസ്ഥാന ജില്ലയിലെ കോൺഗ്രസ് പാർട്ടിയെ തകർത്ത് തരിപ്പണമാക്കിയ പിരിവ് വീരൻ, നാടക നടൻ പാലോടന്റെയും അഹങ്കാരമൂർത്തി പരവൂർ രാജാവിന്റെയും നടപടിയിൽ പ്രതിഷേധിക്കുക എന്നുമാണ് പോസ്റ്ററിൽ പറയുന്നത്. പോസ്റ്ററുകൾ പതിച്ചത് ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല