< Back
Kerala
Posthumous organ donation again in kerala
Kerala

ബിനു ഇനിയും ജീവിക്കും, നാല് പേരിലൂടെ; സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം

Web Desk
|
14 March 2026 7:35 AM IST

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചടയമംഗലം സ്വദേശി ബിനുവിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുക

കൊല്ലം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചടയമംഗലം സ്വദേശി ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുക. ഹൃദയം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മറ്റൊന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും കൊണ്ടുപോകും.

മാര്‍ച്ച് 10നുണ്ടായ വാഹനാപകടത്തിലാണ് ബിനുവിന് ഗുരുതരമായി പരിക്കേറ്റത്. ബിനു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ച് ഇന്നലെയാണ് മസ്തിഷ്‌ക മരണമുണ്ടായത്. ഇന്ന് രാവിലെ റോഡ് മാര്‍ഗമാണ് ഹൃദയം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുക.

Similar Posts