
പോത്തൻകോട് കൊലപാതകം: സ്വകാര്യ ഭാഗങ്ങളിൽ മുറിവ്, വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
|പോക്സോ കേസ് പ്രതി തൗഫീഖ് മോഷണത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്ന് പൊലീസ്
തിരുവനന്തപുരം: പോത്തൻകോട് കൊല്ലപ്പെട്ട ഭിന്നശേഷിക്കാരിയായ വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റ പാടുകൾ കണ്ടെത്തി. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോക്സോ കേസ് പ്രതി തൗഫീഖ് മോഷണത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതിയിൽ നിന്നും വയോധികയുടെ നഷ്ടപ്പെട്ട കമ്മൽ കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണത്ത് ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന 69കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൗഫീഖിനെ പൊലീസ് പിടികൂടിയത്.
ഇയാള്‍ ഷര്‍ട്ടിടാതെ നിന്നത് വയോധിക ചോദ്യം ചെയ്‌തെന്നും ഇതേ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നത്.