< Back
Kerala
പോത്തൻകോട് കൊലപാതകം; രണ്ടാം പ്രതി ഒട്ടകം രാജേഷിനായി വ്യാപക തിരച്ചിൽ
Kerala

പോത്തൻകോട് കൊലപാതകം; രണ്ടാം പ്രതി ഒട്ടകം രാജേഷിനായി വ്യാപക തിരച്ചിൽ

Web Desk
|
19 Dec 2021 6:51 AM IST

ഒട്ടകം രാജേഷ് ജില്ല വിട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി

തിരുവനന്തപുരം പോത്തൻകോട് സുധീഷ് കൊലപാതകത്തിൽ പിടികൂടാനുള്ള രണ്ടാം പ്രതിക്കായി വ്യാപക തിരച്ചിൽ. ഒട്ടകം രാജേഷ് ജില്ല വിട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്കായുള്ള തിരച്ചിലിനിടെയാണ് വർക്കലയിൽ വള്ളം മറിഞ്ഞ് പൊലീസുകാരൻ മരിച്ചത്. ഒന്നാം പ്രതി ഉണ്ണിയുൾപ്പെടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പത്തു പ്രതികൾ അറസ്റ്റിലായി.

കൊല ആസൂത്രണം ചെയ്ത രാജേഷിനായുള്ള തിരച്ചിലിനിടെയാണ് എസ്.എ.പി ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിൾ എസ്.ബാലു മരണപ്പെട്ടത്. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു ഇക്കൊല്ലം ജനുവരിയിലാണ് പരിശീലനത്തിനായി സേനയിൽ ചേർന്നത്.

ഒട്ടകം രാജേഷ് ഒളിവിൽ കഴിയുന്ന വിവരം ലഭിച്ചതിനെ തുടർന്ന്കടയ്ക്കാവൂർ പണയിൽകടവിലേക്ക് പോകുമ്പോഴാണ് വള്ളം മറിഞ്ഞ് അപകടം നടന്നത്. ഇതിനിടെ രാജേഷ് കീഴടങ്ങാനുള്ള ശ്രമവും നടത്തിയിരുന്നു. വർക്കല പോലീസിന് മുമ്പാകെ കീഴടങ്ങാൻ ആയിരുന്നു പദ്ധതി. എന്നാൽ പോലീസുകാരൻ മരിച്ചതറിഞ്ഞ് ശ്രമം ഉപേക്ഷിച്ചതായും സ്‌പെഷ്യൽ ബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.

Related Tags :
Similar Posts