< Back
Kerala
പോത്തന്‍കോട് കൊലപാതകം; കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും
Kerala

പോത്തന്‍കോട് കൊലപാതകം; കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

Web Desk
|
13 Dec 2021 7:06 AM IST

സുധീഷിനെ വെട്ടിക്കൊന്നതിന് പിന്നിൽ ഗുണ്ടാ പകയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്

തിരുവനന്തപുരം പോത്തന്‍കോട് കൊലപാതകത്തിൽ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ബാക്കിയുള്ള പ്രതികളെയും ഉടൻ പിടികൂടുമെന്ന് പൊലീസ്.

സുധീഷിനെ വെട്ടിക്കൊന്നതിന് പിന്നിൽ ഗുണ്ടാ പകയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സുധീഷും പ്രതികളും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നു. ഈ മാസം 6ന് ആറ്റിങ്ങള്‍ ഊരുപൊയ്കയില്‍ രണ്ടു യുവാക്കളെ വെട്ടിയ കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഇതിന്‍റെ പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൊത്തം 11 പേര്‍ കൃത്യത്തില്‍ പങ്കെടുത്തു. ഓട്ടോ ഡ്രൈവര്‍ കണിയാപുരം സ്വദേശി രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ നിധീഷ്, നന്ദീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

കൂടുതൽ പേർ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുപ്രസിദ്ധ ഗുണ്ടകളായ ഒട്ടകം രാജേഷും ഉണ്ണിയുടെയും നേതൃത്വത്തിലായിരുന്നു കൊലപാതകം. ഇവരുടെ പേര് മരിക്കുന്നതിനു മുമ്പ് സുധീഷാണ് പൊലീസിന് മൊഴി നൽകിയത്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം.



Similar Posts