< Back
Kerala
പോത്തൻകോട് പിതാവിനും മകൾക്കും നേരെയുണ്ടായ ആക്രമണം; പ്രതികളെ പിടികൂടാനാകാതെ പോലീസ്
Kerala

പോത്തൻകോട് പിതാവിനും മകൾക്കും നേരെയുണ്ടായ ആക്രമണം; പ്രതികളെ പിടികൂടാനാകാതെ പോലീസ്

Web Desk
|
25 Dec 2021 6:27 AM IST

പ്രതികൾ എത്താനിടയുള്ള ഇടങ്ങളിലെല്ലാം പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല

തിരുവനന്തപുരം പോത്തൻകോട് പിതാവിനും മകൾക്കും നേരെയുണ്ടായ ആക്രമണത്തിൽ പ്രതികളെ പിടികൂടാനാകാതെ പോലീസ്. സംഭവം നടന്ന് മൂന്നാം ദിവസവും പ്രതികൾ എവിടെയാണെന്ന സൂചന പോലും പോലീസിനില്ല.പ്രതികൾ എത്താനിടയുള്ള ഇടങ്ങളിലെല്ലാം പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പ്രതികളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടി. ഇവർ സഞ്ചരിച്ച കാര്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. പ്രതികൾ സംസ്ഥാനം വിട്ടു എന്ന സംശയമുള്ളതിനാൽ അതിർത്തി പ്രദേശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

ബുധനാഴ്ച രാത്രിയാണ് ഭാര്യയെ ആശുപത്രിയിൽ ജോലിയ്ക്ക് വിട്ടതിന് ശേഷം മടങ്ങവേ വെഞ്ഞാറമൂട് സ്വദേശി ഷെയ്ക്ക് മുഹമ്മദ് ഷായ്ക്കും പതിനേഴ് വയസുള്ള മകൾക്കും നേരെ ആക്രമണം ഉണ്ടായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് ഇരുവരെയും ഉപദ്രവിച്ചത്.

Related Tags :
Similar Posts