< Back
Kerala

Kerala
തിരൂരിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു
|8 Aug 2025 10:26 AM IST
വീട്ടുപകരണങ്ങൾ, അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകൾ, വസ്ത്രങ്ങൾ, തുടങ്ങിയവയെല്ലാം കത്തിനശിച്ചു
മലപ്പുറം: തിരൂരിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു.വീട്ടുകാർ പുറത്തായിരുന്നതിനാൽ ദുരന്തം ഒഴിവായി.മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖിന്റെ ഓലമേഞ്ഞ വീടാണ് കത്തിനശിച്ചത്.കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.
ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് ആണ് പൊട്ടിത്തെറിച്ചത്.വീട്ടുപകരണങ്ങൾ, അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകൾ, വസ്ത്രങ്ങൾ, തുടങ്ങിയവയെല്ലാം കത്തിനശിച്ചു.