< Back
Kerala
power crisis; Minister discussed with service organizations,electricity board, k krishnankutty

മന്ത്രി കെ കൃഷ്ണന്‍കുട്ടി

Kerala

വൈദ്യുതി പ്രതിസന്ധി; സര്‍വീസ് സംഘടനകളുമായി മന്ത്രി ചര്‍ച്ച നടത്തി

Web Desk
|
8 May 2024 7:10 PM IST

നാളെ ഉന്നതതതല യോഗം ചേരും

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കെഎസ്ഇബിയിലെ സര്‍വീസ് സംഘടനകളുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ചര്‍ച്ച നടത്തി. ലൈൻമാൻമാരുടെ കുറവ് പരിഹരിക്കാൻ താൽക്കാലിക സംവിധാനം ഏർപ്പെടുത്തണമെന്ന് ഭരണാനുകൂല സംഘടനകൾ ആവശ്യപ്പെട്ടു.

കെഎസ്ഇബിയിലെ സംവിധാനങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു. ഇൻവർട്ടർ ഉള്ള വീടുകൾ രാത്രി സമയം അരമണിക്കൂർ കെഎസ്ഇബിയുടെ കറണ്ട് ഒഴിവാക്കി ഇൻവർട്ടറിൽ പ്രവർത്തിപ്പിക്കണം എന്ന നിർദ്ദേശം പ്രതിപക്ഷ സംഘടനയും മുന്നോട്ടുവച്ചു. പ്രാദേശിക നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ നാളെ ഉന്നതതതല യോഗം ചേരും. നിയന്ത്രണങ്ങൾ തുടരുന്നതു സബന്ധിച്ച് യോ​ഗത്തിൽ തീരുമാനമെടുത്തേക്കും.

Related Tags :
Similar Posts