< Back
Kerala

Kerala
മലയാള സിനിമയിൽ പവർ ഗ്രൂപ്പ്; ഗ്രൂപ്പിനെ 'മാഫിയ സംഘം' എന്ന് വിശേഷിപ്പിച്ച് ഒരു നടൻ
|19 Aug 2024 3:43 PM IST
അപ്രഖ്യാപിത വിലക്കുമൂലം ഈ നടന് സീരിയലിലേക്ക് പോകേണ്ടി വന്നു
എറണാകുളം: സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു. റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളാണുള്ളത്. സിനിമാ മേഖലയിൽ ഒരു പവർ ഗ്രൂപ്പ് നിലനിൽക്കുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇതിൽ സംവിധായകരും നടന്മാരും നിർമാതാക്കളും ഉൾപ്പെടെ 15 പുരുഷന്മാരാണുള്ളത്. ഇവർ സിനിമയെ നിയന്ത്രിക്കുന്നു. ഈ ഗ്രൂപ്പ് പലരേയും വിലക്കിയതായും റിപ്പോർട്ട്.
മലയാള സിനിമയിലെ ഒരു നടൻ ഈ പവർ ഗ്രൂപ്പിനെ മാഫിയ സംഘം എന്ന് വിശേഷിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അപ്രഖ്യാപിത വിലക്കുമൂലം ഈ നടന് സീരിയലിലേക്ക് പോകേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു.