< Back
Kerala
pp divya
Kerala

'സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചു'; യൂട്യൂബർക്കെതിരെ പരാതി നൽകി പി.പി ദിവ്യ

Web Desk
|
4 Dec 2024 2:44 PM IST

മകളെ കൊല്ലുമെന്ന് ഇൻസ്റ്റഗ്രാമിൽ ഭീഷണി കമന്റിട്ട തൃശൂർ സ്വദേശി വിമൽ എന്നയാൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

കണ്ണൂർ: സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യൂട്യൂബർക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ പരാതി നൽകി. യൂട്യൂബർ ബിനോയ് കുഞ്ഞുമോനും ന്യൂസ് കഫേ ലൈവ് എന്ന യൂട്യൂബ് ചാനലിനുമെതിരെയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. മകളെ കൊല്ലുമെന്ന് ഇൻസ്റ്റഗ്രാമിൽ ഭീഷണി കമന്റിട്ട തൃശൂർ സ്വദേശി വിമൽ എന്നയാൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ദിവ്യക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. ഇതിനെതിരെ ദിവ്യയുടെ ഭർത്താവ് കണ്ണപുരം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Similar Posts