< Back
Kerala
Minister K Radhakrishnan interview with pramod raman
Kerala

ജാതീയത നിയമംകൊണ്ട് ഇല്ലാതാക്കാനാകില്ല; രാജ്യത്ത് ജാതീയ ചിന്തക്കുള്ള സാമൂഹികാന്തരീക്ഷം നിലനിൽക്കുന്നു: മന്ത്രി കെ. രാധാകൃഷ്ണൻ

Web Desk
|
23 Sept 2023 12:49 PM IST

മനുഷ്യന്റെ വിവരം ഉയർന്ന് ചന്ദ്രനിൽനിന്ന് സൂര്യനിലേക്ക് എത്തുമ്പോഴും മനസ് ജാതിവ്യവസ്ഥയുടെ അടിയിലാണെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട്: പലരുടെയും മനസിൽ ഇപ്പോഴും ജാതിചിന്തയുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. സമൂഹത്തിൽ ജാതീയത ഇപ്പോഴും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് ക്രിമിനൽ കുറ്റമായി കണ്ടാൽ മാത്രം പരിഹരിക്കാനാകില്ല.

രാജ്യത്ത് ജാതീയ ചിന്തക്കുള്ള സാമൂഹികാന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമനുമായുള്ള പ്രത്യേക അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

നിയമങ്ങൾക്കൊപ്പം ഒരുമയുള്ള മനസുമുണ്ടെങ്കിൽ മാത്രമേ ജാതീയത ഇല്ലാതാക്കാനാകൂ. കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. ഇന്ത്യൻ സാമൂഹികവ്യവസ്ഥയിൽ അധിഷ്ഠിതമാണെന്നും അതാണ് ഇന്ത്യയുടെ ശാപമെന്നും മാർക്‌സ് പറഞ്ഞിട്ടുണ്ട്. അതില്ലാതാക്കണമെങ്കിൽ വർഗത്തിന്റെ പേരിൽ ആളുകളെ സംഘടിപ്പിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Similar Posts