< Back
Kerala

Kerala
കെ.എസ്.ആർ.ടി.സി സി.എം.ഡിയായി പ്രമോജ് ശങ്കറിനെ നിയമിച്ചു
|22 Feb 2024 5:02 PM IST
നിലവിൽ ജോയിൻറ് എംഡിയാണ് പ്രമോജ് ശങ്കർ
തിരുവനന്തപുരം: പ്രമോജ് ശങ്കറെ പുതിയ കെ.എസ്.ആര്‍.ടി.സി സി.എം.ഡിയായി നിയമിച്ചു. നിലവിൽ ജോയിൻറ് എംഡിയാണ് പ്രമോജ് ശങ്കർ. അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ചുമതലയുമുണ്ട്. കെ.എസ്.ആര്‍.ടി.സി സ്വഫ്റ്റിന്‍റെ അധിക ചുമതലയും പ്രമോജ് ശങ്കറിന് കൈമാറിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനത്ത് നിന്നും ബിജു പ്രഭാകർ ഒഴിഞ്ഞതിന് പിന്നാലെയാണ് പ്രമോജ് ശങ്കറെ നിയമിച്ചത്.ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ കഴിഞ്ഞ ദിവസമാണ് മാറ്റിയത്. റോഡ് ,ജലഗതാഗതം വകുപ്പിൽ നിന്നാണ് മാറ്റിയത്. പകരം വ്യവസായ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. അതേസമയം, റെയിൽവെ, മെട്രോ, ഏവിയേഷൻ എന്നിവയുടെ അധിക ചുമതല തുടരും.
